NewsIndia

47-മത് തവണയും 82-കാരന്‍ പത്താംക്ലാസ് തോറ്റു; വിവാഹസ്വപ്നം സഫലമാകാന്‍ ഇനിയും നാളുകളേറെ

മുംബൈ : ശിവ്ചരന്‍ യാദവ് എന്ന 82 കാരന് എസ്.എസ്.എല്‍.സി പരീക്ഷയും പരീക്ഷയിലെ തോല്‍വിയും ഒരു പുത്തരിയല്ല. വിജയം വരെയും പരീക്ഷ എഴുതിക്കൊണ്ടിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന അദ്ദേഹത്തിന് 47 മത് തവണയും എസ്.എസ്.എല്‍.സി പരീക്ഷ പാസാകാനായില്ല. എണ്‍പത്തിരണ്ടാം വയസ്സിലും പരീക്ഷ ഹാളിലെത്തിയ ശിവ്ചരണിന്‍റെ ഈ പ്രയത്നത്തിന് പിന്നില്‍ പത്ത് പാസായി തുടര്‍പഠനത്തിന് യോഗ്യത നേടുക എന്ന അടങ്ങാത്ത ആഗ്രഹമൊന്നും അല്ല, മറിച്ച്‌ ഒന്ന് വിവാഹം കഴിക്കുക എന്നത് മാത്രമാണ്.

 

പത്താംക്ലാസ് പാസായ ശേഷം മാത്രമേ താന്‍ വിവാഹം കഴിക്കൂ എന്ന് ചെറുപ്പത്തിലേ പ്രതിജ്ഞയെടുത്തിരുന്ന ശിവ്ചരണ്‍ അതിനുവേണ്ടിയുള്ള പ്രയത്നത്തിലാണ് ഇപ്പോഴും. വിവാഹ സ്വപ്നങ്ങളും പേറി ശിവ്ചരണ്‍ പരീക്ഷാഹാളിലേയ്ക്ക് എത്തുന്നത് നാട്ടുകാര്‍ കൗതുകത്തോടെയാണ് നോക്കിനില്‍ക്കുന്നത്.

 

ഈ 82 മത് വയസിലും പരാജയം നേരിട്ടിട്ടും പ്രതിജ്ഞയില്‍ നിന്നും പിന്മാറാന്‍ താന്‍ തയ്യാറല്ലെന്ന് ശിവ്ചരണ്‍ പറയുന്നു. ഏകാന്തവാസിയായ ഇദ്ദേഹം ക്ഷേത്രങ്ങളിലാണ് ഇപ്പോള്‍ കഴിയുന്നത്. 1995 ലെ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോള്‍ അതീവ ആത്മവിശ്വാസത്തിലായിരുന്നു ഇദ്ദേഹം. എന്നാല്‍, ഫലം വന്നപ്പോള്‍ കണക്ക് ചതിക്കുകയയായിരുന്നു.

shortlink

Post Your Comments


Back to top button