ന്യൂഡല്‍ഹി : പാസ്‌പോര്‍ട്ടിനായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി കാത്തിരിപ്പ് വേണ്ട. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവരുടെ പകര്‍പ്പ് സഹിതം അപേക്ഷിച്ചാല്‍ ഉടന്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള സജീകരണവുമായി കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.
പോലീസ് വേരിഫിക്കേഷനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആഴ്ചകളോളം കാലതാമസം നേരിടുന്നുവെന്ന പരാതി വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.നിലവില്‍ ഓരോ സ്‌റ്റേഷനിലെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകന്റെ വീട്ടിലെത്തി പരിശോധന നടത്തിയതിനു ശേഷം നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്.
ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കാലതാമസം ഉണ്ടാകുന്നതിന് പുറമേ പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി കൈപ്പറ്റാനുള്ള സാഹചര്യവും നിലനില്‍ക്കുന്നതായും പരാതികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പാസ്‌പോര്‍ട്ടിനായുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നത്.
Post Your Comments