ശ്രീനഗര്‍ : അധ്യാപികമാര്‍ പര്‍ദ്ദ ധരിച്ച് സ്‌കൂളിലെത്തരുതെന്ന് കശ്മീരിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ മാനെജ്‌മെന്റിന്റെ നിര്‍ദേശം. ജമ്മുകശ്മീര്‍ ഫ്രാന്‍സ് അല്ലെന്നായിരുന്നു പര്‍ദ്ദ നിരോധിച്ച വിഷയത്തില്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ പ്രതികരണം. സ്‌കൂള്‍ മാനെജ്‌മെന്റിന്റെ നിലപാടിലുള്ള അതൃപ്തി സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. സര്‍ക്കാരിന് മാത്രമല്ല, ഒരു സ്ഥാപനത്തിനും ജനങ്ങളോട് എന്ത് ധരിക്കണമെന്ന് നിര്‍ദേശിക്കാന്‍ അവകാശമില്ലെന്നും മെഹബൂബ മുഫ്തി സര്‍ക്കാര്‍ പ്രതികരിച്ചു.
സ്‌കൂളിലെ സയന്‍സ് അധ്യാപിക പര്‍ദ്ദ ധരിക്കുന്നത് എതിര്‍ത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് സ്‌കൂളില്‍ പ്രതിഷേധം ആരംഭിച്ചത്. ജോലിയാണോ പര്‍ദ്ദയാണോ വേണ്ടതെന്ന് ചോദിച്ച് സ്‌കൂള്‍ മാനെജ്‌മെന്റ് അധ്യാപികയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ജമ്മുകശ്മീര്‍ അസംബ്ലിയിലും വിഷയം ചര്‍ച്ച ചെയ്തു. പര്‍ദ്ദ നിരോധിച്ചുള്ള മാനെജ്‌മെന്റിന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ജമ്മുകശ്മീരില്‍ ഉയരുന്നത്.
Post Your Comments