NewsIndia

ആര്‍.എസ്.എസ് സ്‌കൂളുകളില്‍ മുസ്ലീം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 30% വര്‍ധനവ്

അലഹബാദ്: ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസ് നടത്തുന്ന സ്‌കൂളുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 30% വര്‍ധനവ്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമാണ് ഈ മാറ്റമെന്നും ആര്‍.എസ്. എസ് പറയുന്നു.

യു.പിയില്‍ ആര്‍.എസ്.എസിന്റെ 1,200 സ്‌കൂളുകളില്‍ 7000ഓളം മുസ്ലീം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇവരില്‍ ഏറെയും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണ്. ശ്ലോകങ്ങളും ഭജന്‍ മന്ത്രങ്ങളും ചൊല്ലണമെന്ന സ്‌കൂള്‍ ചട്ടങ്ങള്‍ ഇവര്‍ പാലിക്കുന്നുണ്ട്. പഠനത്തിലും കലാ കായിക ഇനങ്ങളിലും ഇവര്‍ മുന്നിലാണെന്നും ആര്‍.എസ്.എസ് വ്യക്തമാക്കുന്നു.

ഹൈന്ദവ ദര്‍ശനങ്ങള്‍ പാലിക്കുന്ന ആര്‍.എസ്.എസ് സ്‌കൂളുകളില്‍ വേദ മന്ത്രങ്ങള്‍ക്കു പുറമേ സൂര്യ നമസ്‌കാരത്തോടെയും വന്ദേ മാതരം ആലാപനത്തോടെയുമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
അടുത്തകാലത്ത് വിദ്യാ ഭാരതി സ്‌കൂളില്‍ എട്ട് മുസ്ലീം അധ്യാപകരെ നിയമിച്ചതായും നിരീക്ഷകന്‍ ചിന്താമണി സിംഗ് അറിയിച്ചു. നല്‍കുന്ന വിദ്യാഭ്യാസത്തിലെ ഗുണമേന്മയാണ് മുസ്ലീം മാതാപിതാക്കളെ തങ്ങളുടെ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കാന്‍ പ്രേരിപ്പിക്കുന്നത്. ആര്‍.എസ്.എസ് മുസ്ലീം വിരുദ്ധമോ ഏതെങ്കിലും മതത്തിന് എതിരോ അല്ല. ഒരു വര്‍ഗീയ അജണ്ടയുമില്ലാതെ ഇന്ത്യ ആഭിമുഖ്യ നിലപാടാണ് ആര്‍.എസ്.എസ് സ്വീകരിച്ചിരിക്കുന്നതെന്നും ഒരു ആര്‍.എസ്.എസ് വക്താവ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button