ന്യൂഡല്‍ഹി : ബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണ തെറ്റാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും തൃണമൂലിനെതിരായ നീക്കം ഫലം കണ്ടില്ലെന്നും കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയത് കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് അനുസൃതമായിട്ടല്ല. കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണ തിരുത്തണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയരേഖ അനുസരിച്ച് നടപടികളെടുക്കാന്‍ പോളിറ്റ് ബ്യൂറോയെ കേന്ദ്രകമ്മിറ്റി ചുമതലപ്പെടുത്തി. സി.പി.എം-കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും തൃണമൂലിനെതിരായ നീക്കം ഫലം കണ്ടില്ലെന്നും കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ആഗസ്റ്റ് ആദ്യആഴ്ച പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ കേന്ദ്രകമ്മിറ്റി രാജ്യത്തെമ്പാടുമുള്ള പാര്‍ട്ടി ഘടകങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിച്ചു വരുന്നതില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിര ജൂലൈ 11 മുതല്‍ 17 വരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments