രാജസ്ഥാന്‍ : ആശുപത്രിയില്‍ നിന്നും മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ജയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ പുറത്തുപോയ സമയത്താണ് തട്ടിക്കൊണ്ടു പോയത്. ഉടന്‍ തന്നെ പൊലാസീല്‍ അറിയിച്ചു. തുടര്‍ന്ന് പുലര്‍ച്ചയോടെ ആശുപത്രിയുടെ ഗേറ്റിനു സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തി. അതീവഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments