ദമാം : സൗദിയിൽ നിരോധിക്കപ്പെട്ട മരുന്ന് കൈവശം വെച്ച കുറ്റത്തിന് നാല് ഇന്ത്യക്കാർ പിടിയിൽ. സ്വദേശത്തു നിന്നും സൗദിയിലേക്കുള്ള യാത്രയിലാണ് കന്യാകുമാരി സ്വദേശികളായ ഇവർ മരുന്നു കൈവശം വെച്ചത്. തന്റെ സുഹൃത്തിനു വേണ്ടി മരുന്ന് കൊണ്ടു വന്ന കന്യാകുമാരി മാര്‍ത്താണ്ഡം, കുളച്ചില്‍ സ്വദേശികളായ യുവാക്കളും സ്വീകരിക്കാനെത്തിയ സുഹൃത്തുക്കളും മരുന്ന് കൊണ്ടു വരാന്‍ ഏല്‍പ്പിച്ച മറ്റൊരു സുഹൃത്തുമാണ് നാര്‍ക്കോട്ടിക് സെല്ലില്‍ പിടിയിലായത്.
പ്രമേഹത്തിനും മറ്റുമായി വിവിധ തരത്തിലുള്ള മരുന്നുകള്‍ മുരുകന്റെ കൈവശം ഉണ്ടായിരുന്നു. ഇതോടൊപ്പമുള്ള വേദനക്കുള്ളതും ഉറക്കത്തിനുള്ളതുമായ രണ്ടു തരം ഗുളികകളാണ് രാജ്യത്തു നിരോധിച്ചെതെന്ന് കണ്ടെത്തി പിടികൂടിയത്. മാത്രമല്ല, കാലുവേദനക്കും നീരിനുമായുള്ള 80 ഗുളികകള്‍ പിടിച്ചെടുത്തവയില്‍ പെടുന്നുണ്ട്. അന്വേഷണം തുടരുന്നതിനാല്‍ നാലു പേരും സൗദി മഹാസിനിലെ നാര്‍ക്കോട്ടിക് സെല്ലിലാണ്. വിവിധ രാജ്യങ്ങളില്‍ അനുവദിക്കപ്പെട്ട നിരവധി മരുന്നുകള്‍ സൗദിയില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.
തിരുവന്തപുരത്തു നിന്നും അല്‍ ഹസയിലെ ഹുഫൂഫ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പരിശോധനയില്‍ നിരോധിത മരുന്ന് കണ്ടെത്തിയത്.വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ചെക്കിങ്ങില്‍ യാത്രക്കാരനായ മുരുകനാണ് പിടിയിലായത്. തുടര്‍ന്നു ഇയാളെ സ്വീകരിക്കാനെത്തിയ ദാസ്, ദേവരാജ് എന്നിവരും മരുന്നു കൊണ്ടുവരാന്‍ ഏല്‍പ്പിച്ച ദുരൈ രാജും പോലീസ് പിടിയിലായി.
കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ പിടിക്കപ്പെട്ടവര്‍ നിരവധിയാണ്. ഒഴിച്ചുകൂടാനാവാത്ത മരുന്നുകള്‍ ആണെങ്കില്‍ ഡോക്ടറുടെ കുറിപ്പിനൊപ്പം സൗദി കോണ്‍സുലേറ്റില്‍ നിന്നും സീല്‍ ചെയ്തു വാങ്ങണമെന്നാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കുന്ന സൂചന.
Post Your Comments