ലണ്ടന്‍: ക്ഷണം ലഭിച്ചതുകൊണ്ടാണ് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പോയതെന്ന് വിവാദ വ്യവസായി വിജയ് മല്യ. ക്ഷണിക്കാതെ കടന്നുചെല്ലുന്ന അതിഥിയല്ല താനെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അങ്ങനെ ചെയ്തിട്ടില്ലെന്നും മല്യ പറഞ്ഞു.
പുസ്തകത്തിന്റെ രചയിതാവ് എന്റെ സുഹൃത്താണ്. അതിനാലാണ് പോയത്. എനിക്കൊപ്പം മകളുമുണ്ടായിരുന്നു. ചടങ്ങിനുശേഷം പുറത്തുവന്ന വാര്‍ത്തകളെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. ഒരു തെളിവുമില്ലാതെയാണ് എന്നെ കുറ്റക്കാരനാക്കുന്നത്. എന്റെ ഭാഗം വിശദീകരിക്കാന്‍ ഒരവസരംപോലും നല്‍കാതെ കുറ്റക്കാരനെന്നു ചിത്രീകരിക്കുന്നത് അനീതിയാണെന്നും മല്യ പറഞ്ഞു.
കോടികളുടെ വായ്പത്തട്ടിപ്പു കേസുകളില്‍ ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായ വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടതു വിവാദമായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കമ്മിഷണര്‍ നവ്‌തേജ് സര്‍ന പങ്കെടുത്ത പുസ്തകപ്രകാശനച്ചടങ്ങിലാണു വിജയ് മല്യയും എത്തിയത്. ചടങ്ങില്‍ മല്യയെ ക്ഷണിച്ചിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments