യൂറോകപ്പില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് ഇ മത്സരത്തില്‍ ബെല്‍ജിയത്തോട് 3-0 എന്ന നിലയില്‍ തോറ്റെങ്കിലും ഐറിഷ് ഫുട്ബോള്‍ ആരാധകര്‍ ഫ്രാന്‍സിലെ ഫുട്ബോള്‍ മാമാങ്കം ഉത്സവമാക്കുകയാണ്. മത്സരത്തില്‍ തങ്ങളുടെ ടീം തോല്‍വിയെ അഭിമുഖീകരിച്ചു കൊണ്ടിരുന്നപ്പോള്‍ നൂറ്കണക്കിന് ഐറിഷ് ആരാധകര്‍ സ്റ്റേഡിയത്തിന് വെളിയില്‍ ഒരു ഫ്രഞ്ച് യുവതിയുടെ സൗന്ദര്യത്തിന് മുന്‍പില്‍ മതിമറന്നു നില്‍ക്കുകയായിരുന്നു.
ഫ്രഞ്ച് സുന്ദരിയെ പ്രേമഗാനം പാടി പ്രണയപരവശയാക്കാനാണ് ഈ ആരാധകവൃന്ദത്തിന്‍റെ ശ്രമം. ഫുട്ബോള്‍ ആസ്വദിക്കാന്‍ വന്ന് തന്‍റെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോയവരുടെ ശ്രമങ്ങളെ തികഞ്ഞ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റോടെ തന്നെയാണ് യുവതിയും കാണുന്നത്. പ്രേമഗാനത്തിന്‍റെ ഒടുവില്‍ കൂട്ടത്തില്‍ ഒരു ഭാഗ്യവാന് ഒരു ചുംബനവും നല്‍കുന്നുണ്ട് അവള്‍.
വീഡിയോ കാണാം:
Leave a Comment