രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളില്‍ എന്ന പോലെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന്കൂടി കോണ്‍ഗ്രസ് തൂത്തെറിയപ്പെടുമെന്ന് വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ പ്രമുഖ നേതാവ്
ഹിമന്ത ബിശ്വ ശര്‍മ അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശികകക്ഷികളെ ഉള്‍പ്പെടുത്തി ബിജെപി രൂപീകരിച്ച വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്‍റെ (Northeast
Democratic Alliance – NEDA) കണ്‍വീനര്‍ പദവി ഏറ്റെടുത്ത ശേഷം നല്‍കിയ ആദ്യഅഭിമുഖത്തിലാണ് ശര്‍മ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
2014-ല്‍ ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ വടക്കുകിഴക്കന്‍ മേഖലയിലെ അഞ്ച് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ ആയിരുന്നു. 2 വര്‍ഷത്തിനുള്ളില്‍ അതില്‍ അരുണാചല്‍ പ്രദേശിലും ആസ്സാമിലും ബിജെപിക്ക് അധികാരത്തില്‍ വരാനായി. ബാക്കിയുള്ള സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് NEDA രൂപീകരിച്ചിരിക്കുന്നത്.
Post Your Comments