India

നടി മമതാ കുല്‍ക്കര്‍ണി മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനി

മുംബൈ ● മുന്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണി മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനിയെന്ന് താനെ പൊലീസ്. രണ്ടു മാസം മുമ്പ്‌ പിടിയിലായ സംഘത്തിലെ ബുദ്ധികേന്ദ്രമാണ് മമതയും ഭര്‍ത്താവ് വിക്കി ഗോസ്വാമയും എന്ന് വ്യക്തമാക്കുന്ന പുതിയ തെളിവുകള്‍ ലഭിച്ചതായി താനെ പൊലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് വ്യക്തമാക്കി.

ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് അഭിമുഖീകരിക്കുകയാണ് മമത കുല്‍ക്കര്‍ണിയെന്നും താനെ പൊലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേസില്‍ ഇപ്പോള്‍ പത്ത് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ തലവന്‍ അബ്ദു്ള്ളയുമായി ജനുവരി എട്ടിന് മമത കെനിയയില്‍ വച്ച് കൂടിക്കാഴ്‌ച നടത്തുകയും
ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമി പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുംബൈയില്‍ നിന്ന് 2000 കോടി വില വരുന്ന 20,000 കിലോ മയക്കുമരുന്ന് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു.

shortlink

Post Your Comments


Back to top button