IndiaNews

ബാങ്കിൽ നിന്നും വരുന്ന വഴിയിൽ മലയാളിയുടെ കാറിൽനിന്ന് രണ്ടരലക്ഷം കവർന്നു

ബെംഗളൂരു: ബാങ്കിൽ നിന്ന് പണവുമായി പോവുകയായിരുന്ന മലയാളിയുടെ കാറിൽ നിന്ന് രണ്ടരലക്ഷം രൂപ കവർന്നു. ഫയർ സേഫ്ടി കോൺട്രാക്ടറായ വട്ടപ്പറമ്പിൽ ബിനുവിന്റെ കാറിൽ നിന്നാണ് പണം കവർന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് മാറത്തഹള്ളി ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് ബിനു രണ്ടരലക്ഷം രൂപ പിൻവലിച്ചത്. ലാപ്ടോപ്പ് ബാഗിലാക്കി കാറിന്റെ വലതുവശത്തെ സീറ്റിനടിയിൽ പണം സൂക്ഷിച്ചിരുന്നു. തുടർന്ന് സർജാപുര ജംക്‌ഷന് സമീപത്തെ നിർമാണം നടക്കുന്ന വ്യാപാര സമുച്ചയത്തിലേക്കാണ് പോയി. താഴത്തെ പാർക്കിങ് ഏരിയയിൽ കാർ നിർത്തി മൂന്നാം നിലയിലേക്കു പോയി.

തൊഴിലാളികളുമായി സംസാരിക്കുന്നതിന്റെ ഇട‌യിലാണ് കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിക്കിടക്കുന്നതായി നിർമാണതൊഴിലാളികൾ വന്ന് പറഞ്ഞത്. സംഭവത്തിന് തൊട്ടുമുൻപ് ബൈക്കിലെത്തിയ രണ്ട് പേരെ പാർക്കിങ് ഏരിയയിൽ കണ്ടതിന് ദൃക്സാക്ഷികളുണ്ടെന്ന് ബിനു പറഞ്ഞു. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച സിസിടിവി പ്രവർത്തനരഹിതമായതിനാൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button