ആലുവ ● ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ജിഷയെ ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമീറുല്‍ എത്തിയതെന്നും പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതി ജിഷയുടെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ രാജേശ്വരി ഉണ്ടായിരുന്നില്ല. പ്രതി ജിഷയെ ലൈംഗികമായി കീഴ്പ്പെടുത്താന്‍ ശ്രമം നടത്തി. എന്നാല്‍ ജിഷ ശക്തമായി ചെറുത്തുനിന്നു. ഒടുവില്‍ തന്റെ ഇംഗിതത്തിന് ജിഷ വഴങ്ങുന്നില്ലെന്ന് കണ്ട പ്രതി തന്റെ കൈവശം സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് ജിഷയെ പലതവണ കുത്തുകയായിരുന്നു. മാനഭംഗപ്പെടുത്താന്‍ വീണ്ടും ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മാരകമായ ആയുധമുപയോഗിച്ച് ജനനേന്ദ്രിയത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തു.ആന്തരികാവയവങ്ങള്‍ പുറത്ത് വരത്തക്ക രീതിയില്‍ മുറിവേല്‍പ്പിച്ചു. ഇക്കാര്യം പ്രതി സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിയുടെ ചെരുപ്പ് സുഹൃത്ത് തിരിച്ചറിഞ്ഞതായും പ്രതിയെ അന്യസംസ്ഥാനത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നും പോലീസ് കോടതിയെ അറിയിച്ചു.
Post Your Comments