അസം : ജിഷയുടെ കൊലപാതകക്കേസ് പ്രതി അമീര്‍ ഉള് ഇസ്ലാമിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അസമിലെ അയല്‍ക്കാര്‍. വീട്ടുകാര്‍ പറയുന്ന പോലെ നല്ലവനല്ല അമീറെന്ന് അസമിലെ അയല്‍ക്കാര്‍ വ്യക്തമാക്കി.
ആറ് വര്‍ഷം മുമ്പ് നാടുവിട്ട അമീര്‍ മദ്യപിക്കുമെങ്കിലും പ്രശ്നക്കാരനല്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. എന്നാല്‍ തൊട്ടടുത്ത് താമസിക്കുന്നയാള്‍ ഇതെല്ലാം നിഷേധിക്കുന്നു. മദ്യപിക്കുകയും വീട്ടില്‍ സ്ഥിരമായി ബഹളം വയ്ക്കുകയും ചെയ്യുന്നയാളാണ് അമീര്‍ അച്ഛനെയും അമ്മയെയും വരെ ചീത്ത വിളിച്ച് കേട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
അതേസമയം, അമീര്‍ ഉള് ഇസ്ലാം കാഞ്ചീപുരത്ത് താമസിച്ചത് കള്ളപ്പേരിലാണെന്ന് വ്യക്തമായി. അമീര്‍ ഉള് ഇസ്ലാം ഉണ്ടായിരുന്നതായി പറയുന്ന കമ്പനിയില്‍ ആ പേരില്‍ ആരും ജോലി ചെയ്തിരുന്നില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. അസമിലെ തൊഴിലാളികളുടെ ലയത്തിലാണ് അമീര്‍ താമസിച്ചിരുന്നത്. അമീറിന്റെ അറസ്റ്റിന് പിന്നാലെ ഒപ്പം താമസിച്ചവര്‍ മുറി കാലിയാക്കി സ്ഥലം വിട്ടു.
Post Your Comments