KeralaNews

ജിഷയുടെ ഘാതകന്റെ ‘മുഖം കാണാന്‍’ ചൊവ്വാഴ്ച വരെ കാത്തിരിയ്ക്കണം?

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം സി.ജെ.എം കോടതിയിലാണ് അപേക്ഷ നല്‍കിയത്. അതേ സമയം പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയില്ല എന്ന കുറ്റം ചുമത്തി വാടക വീടിന്റെ ഉടമയ്‌ക്കെതിരെ കേസെടുക്കാന്‍ സാധ്യതയില്ല.
തിരിച്ചറിയല്‍ പരേഡിന് മുന്‍ഗണന നല്‍കിയതിനാലാണ് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പൊലീസ് തയ്യാറാകാതിരുന്നത്.

തിരിച്ചറിയില്‍ പരേഡ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പ്രതിയുടെ മുഖവും മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും മറച്ച് പിടിച്ചിരുന്നു. കോടതി ചുമതലപ്പെടുത്തുന്ന മജിസ്‌ട്രേറ്റ് ആകും തിരിച്ചറിയില്‍ പരേഡ്‌ന് ജയിലില്‍ എത്തുക. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആകും തിരിച്ചറിയല്‍ പരേഡ് നടക്കുക. ഇതിന് ശേഷമാകും മറ്റ് തെളിവെടുപ്പുകള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button