ചെങ്ങന്നൂര്‍ : കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. തുടര്‍ന്നു കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ടു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയെങ്കിലും നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലിടിച്ചു നിന്നു. ചെങ്ങന്നൂര്‍ മുളക്കുഴയിലായിരുന്നു അപകടം.
പമ്പിന്റെ പെട്രോള്‍ ബങ്കറിനോട് ചേര്‍ന്നാണ് ബസ് ഇടിച്ചു നിന്നത്. ലോറിയില്‍ ഇടിച്ച് ബസിന്റെ ദിശ മാറ്റിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മിനി ലോറി
ഡ്രൈവര്‍ക്കും ബസ് ഡ്രൈവര്‍ക്കുമാണ് ഗുരുതര പരുക്ക്. പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറും മുമ്പ് നിയന്ത്രണം വിട്ട ബസില്‍ നിന്ന് ഡ്രൈവര്‍പുറത്തേക്ക് തെറിച്ചുപോയിരുന്നു.
നെയ്യാറ്റിന്‍കരയില്‍ നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.30 ഓടെയായിരുന്നു അപകടം. എതിരെ വന്ന മിനിലോറിയില്‍ ഇടിക്കുകയും നിയന്ത്രണംവിട്ട് പമ്പിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. പമ്പിന്റെ വാതിക്കല്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് ബസ് നിന്നത്.
Post Your Comments