കണ്ണൂര്‍ ● ജാതിപ്പേര് വിളിച്ചു അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിപിഎം കാരനെ ഓഫീസില്‍ കയറി തല്ലിയ കേസില്‍ യുവതികള്‍ക്ക് ഉപാധികളോടെ ജാമ്യം. തലശ്ശേരി കോടതിയാണ് യുവതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പാണ് യുവതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
എല്ലാ ശനിയാഴ്ചയും അടുത്തുള്ള പൊലീസ്സ്റ്റേഷനില്‍ ചെന്ന് ഒപ്പിടണമെന്നും പാസ്പോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.യുവതികളെയും ഒന്നരവയസ്സുകാരിയായ കുട്ടിയേയും ജയിലിലടച്ചതിന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരമേഖല എഡിജിപിക്ക് നിര്‍ദേശം നല്‍കി.
Post Your Comments