ബൈക്കറായ പിതാവിന്റെ കൈകളില്‍ പുഞ്ചിരി തൂകി കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. എന്നാല്‍ ഈ ചിത്രത്തിനു പിന്നില്‍ കരളയിപ്പിക്കുന്ന ഒരു കഥയുണ്ട്. അച്ഛൻെറ കൈച്ചൂട് പറ്റി കിടക്കുന്നതു പോലെയാണ് അവൾ ആ മോട്ടോർസൈക്കിൾ ഗ്ലൗസിൽ തലചേർത്തുറങ്ങിയത്.
ഫ്‌ളോറിഡയിലെ പ്രശസ്ത ബൈക്കറായിരുന്നു ഹെക്ടര്‍ ഡാനിയേല്‍ ഫെറര്‍ അല്‍വരാസ്. 25കാരനായ ഹെക്ടറുടെയും ഭാര്യ കാതറിന്‍ വില്യംസിന്റെയും മകളാണ് ഓബ്രി. കുഞ്ഞ് ഓബ്രി പക്ഷേ തന്റെ അച്ഛനെ കണ്ടിട്ടില്ല. ഓബ്രി ജനിക്കുന്നതിനു മുമ്പ് അച്ഛന്‍ ഹെക്ടര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സുഹൃത്താണ് ഹെക്ടറെ കൊലപ്പെടുത്തിയത്. അവളുടെ പിറവിക്കു മുമ്പേ മരണത്തിൻെറ ലോകത്തേക്ക് യാത്രയായ അച്ഛനെ ഇനിയവൾക്ക് സ്വപ്നത്തിൽ മാത്രമേ കാണാൻ സാധിക്കൂ.
മോട്ടോര്‍സൈക്കിള്‍ റെയ്‌സിംഗ് ഇഷ്ടപ്പെട്ടിരുന്ന ഹെക്ടര്‍ക്ക് തന്റെ മകളുടെ മുഖം കാണാന്‍ പോലും കഴിഞ്ഞില്ല. തനിക്ക് ജനിക്കുന്ന കുഞ്ഞിനെയും താന്‍ സ്‌നേഹിക്കുന്ന മോട്ടോര്‍ സൈക്കിളിന്റെയും ചിത്രങ്ങള്‍ എടുക്കണമെന്ന് ഹെക്ടര്‍ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആ സ്വപ്‌നം സാധിക്കാതെ ഹെക്ടര്‍ വിടപറഞ്ഞു. ഹെക്ടറുടെ ആഗ്രഹ സാഫല്യത്തിനായി കാതറിന്‍ അയല്‍ക്കാരിയും ഫോട്ടോഗ്രാഫറുമായിരുന്ന കിം സ്റ്റോണിനെ സമീപിച്ചു. കിം സ്റ്റോണാണ് ഹെക്ടറുടെ കൈയുറകളും ഹെല്‍മെറ്റും ഓബ്രിയുടെ സമീപത്ത് വെച്ച് ഫോട്ടോ എടുത്തത്. ഓബ്രി അച്ഛന്റെ കൈകളില്‍ സുരക്ഷിതമാണെന്ന് ചിത്രമെടുത്ത് കിം സ്‌റ്റോണ്‍ പറയുന്നു.
Post Your Comments