India

യുവ ഐ.പി.എസ് ഓഫീസര്‍ മരിച്ച നിലയില്‍

വിജയവാഡ : ആന്ധ്രാപ്രദേശില്‍ യുവ ഐ.പി.എസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. 2012 ബാച്ചിലെ ഐ.പി.എസ് ഓഫീസര്‍ കെ.ശശികുമാറിനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ വിശാഖപട്ടണം ജില്ലയിലെ പദേരുവിലെ ഓഫീസ് മുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നോര്‍ത്ത് കോസ്റ്റല്‍ സോണ്‍ ഐ.ജി കുമാര്‍ വിശ്വജീത്ത് അറിയിച്ചു.

തമിഴ്‌നാട് സ്വദേശിയായ ശശികുമാര്‍ പദേരു എ.എസ്.പിയായിരുന്നു. ജനുവരിയിലാണ് ഇവിടെ ചുമതലയേറ്റത്. കുര്‍നൂലിലായിരുന്നു ശശികുമാറിന്റെ ആദ്യപോസ്റ്റിംഗ്. അബദ്ധവശാല്‍ വെടിയേറ്റതാണോ കൊലപാതകമാണോയെന്ന് പരിശോധിച്ചുവരികയാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. എന്നാല്‍ ഇത് സ്ഥിരീകരിക്കാനുള്ള തെളിവ് പോലീസിന് ലഭിച്ചിട്ടില്ല. വെടിയൊച്ച കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനാണ് രക്തത്തില്‍ കുളിച്ച് കിടന്ന ശശികുമാറിനെ കണ്ടെത്തിയത്. സര്‍വീസ് റിവോള്‍വറും സമീപത്തു കിടപ്പുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴിമധ്യേ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button