യുഎഇ : അബുദാബി യു.എ.ഇ സൈന്യം യെമന്‍ യുദ്ധം അവസാനിപ്പിച്ചു. അബുദാബി കിരീടവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2015 ലാണ് സൗദി സഖ്യസേന നിലവില്‍ വന്നത്.
നമ്മുടെ സൈന്യത്തിന്റെ യുദ്ധം അവസാനിച്ചു. എന്നാല്‍ രാഷ്ട്രീയ ചലനങ്ങള്‍ നമ്മള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കും എന്ന് വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷിനെ ഉദ്ധരിച്ച് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യെമന്‍ യുദ്ധത്തിന് സൗദി അറേബ്യ നേതൃത്വം നല്‍കുന്ന സഖ്യത്തിന് വേണ്ടിയാണ് ഓപ്പറേഷന്‍ റിസ്റ്റോറിംഗ് ഹോപ് എന്ന ഉദ്യമത്തില്‍ യു.എ.ഇ പങ്കെടുത്തിരുന്നത്.
Post Your Comments