NewsInternational

സസ്പെന്‍ഷനിലായ പ്രസിഡന്റിന് ആനുകൂല്യങ്ങള്‍ റദ്ദാക്കി ഇടക്കാല പ്രസിഡന്റ്‌

ബ്രസീലിയ: സസ്പെന്‍ഷനിലായ ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റുസഫിനു വ്യോമസേനാ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇടക്കാല പ്രസിഡന്റ് മൈക്കല്‍ ടെമര്‍ അനുമതി നിഷേധിച്ചു. ദില്‍മയ്ക്കുള്ള മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു. തന്നെ ഇംപീച്ചുചെയ്യാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍നിന്നു തന്നെ തടയുകയാണു ടെമറിന്റെ ലക്ഷ്യമെന്നും ദില്‍മ ആരോപിച്ചു. തന്റെ ഹോട്ടല്‍ ബില്ലുകള്‍ പോലും സര്‍ക്കാര്‍ കൊടുക്കുന്നില്ല. ക്രെഡിറ്റ് കാര്‍ഡും ബ്ളോക്കു ചെയ്തു. സുരക്ഷാ ഭടന്മാരുടെ എണ്ണവും കുറച്ചു. ടെമര്‍ സര്‍ക്കാര്‍ സ്വീകരിച്ച ഇത്തരം നടപടികള്‍ തീര്‍ത്തും വിലകുറഞ്ഞതാണെന്ന് ദില്‍മ ചൂണ്ടിക്കാട്ടി.

 

ഓഗസ്റ്റിലായിരിക്കും ഇംപീച്ചുമെന്റ് വോട്ടിംഗ്. ഇംപീച്ചുമെന്റിനെ അതിജീവിച്ച്‌ പ്രസിഡന്റ് പദം നിലനിര്‍ത്താനായാല്‍ നേരത്തെ തെരഞ്ഞെടുപ്പു നടത്തുമെന്നു ദില്‍മ സൂചിപ്പിച്ചു. ഈയാഴ്ച നാലു സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുമെന്നും വിമാനച്ചെലവ് ഉള്‍പ്പെടെ മുഴുവന്‍ ചെലവുകളും താന്‍ അംഗമായ വര്‍ക്കേഴ്സ് പാര്‍ട്ടി വഹിക്കുമെന്നും ദില്‍മ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button