ഭുവനേശ്വര്‍: ഒറിയ നടി മണിമല ദേവിയുടെ ‘മരണത്തില്‍’ അനുശോചിച്ച ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വിവാദത്തില്‍. മരണത്തില്‍ അനുശോചിച്ച് ട്വിറ്ററില്‍ കുറിപ്പെഴുതിയ പട്‌നായിക് വിവരം തെറ്റാണെന്നു കണ്ടതിനെ തുടര്‍ന്ന് ട്വീറ്റ് പിന്‍വലിച്ചു.
ഒറിയ സിനിമയിലെ പ്രമുഖ നടിയായ മണിമല ദേവി വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ ഭുവനേശ്വറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനിടെയാണ് മണിമല ദേവിയുടെ ‘മരണത്തില്‍’ അനുശോചിച്ച ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ട്വീറ്റ് ചെയ്തത്.
ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയശേഷം മുഖ്യമന്ത്രി ട്വീറ്റ് പിന്‍വലിക്കുകയുമായിരുന്നു. തെറ്റായ വിവരം ട്വീറ്റ് ചെയ്ത മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Post Your Comments