NewsFootballSports

ബൊളീവിയന്‍ ഗോള്‍കീപ്പറെ കബളിപ്പിച്ച മെസിയുടെ കൗശലം നവമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്

കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ബൊളീവിയന്‍ ഗോളി കാര്‍ലോസ് ലാംപെയെ കബളിപ്പിച്ച് ലയണല്‍ മെസി നടത്തിയ മികച്ച നീക്കത്തിന്റെ വിഡിയോ തരംഗമാകുന്നു. പന്തുമായി കുതിച്ചെത്തിയ മെസിയെ ലാംപെ തടയാന്‍ ശ്രമിക്കുന്നതും മെസ്സി സ്വതസിദ്ധമായ ശൈലിയില്‍ ഗോളിയെ കബളിപ്പിച്ച് മുന്നേറുന്നതുമാണ് വിഡിയോയിലുള്ളത്. എന്നാല്‍ പന്ത് സ്വീകരിക്കുമ്പോള്‍ മെസ്സി ഓഫ്‌സൈഡായതിനാല്‍ നീക്കം വെറുതെയായി.

76-ാം മിനിറ്റിലാണ് ഈ നീക്കത്തിന്റെ തുടക്കം. ബോക്‌സിന് തൊട്ടുമുന്‍പില്‍ നിന്ന് പന്ത് സ്വീകരിക്കുമ്പോള്‍ മെസ്സിക്കു മുന്നില്‍ ബൊളീവിയന്‍ ഗോളി മാത്രം. പന്തുമായി ബോക്‌സിന്റെ വലതുമൂലയിലേക്ക് കുതിക്കുന്ന മെസ്സിയെ പൂട്ടാന്‍ ലാംപെ പിന്നാലെ. ആദ്യതവണ മെസിയെ ടാക്കിള്‍ ചെയ്യാനുള്ള ലാംപെയുടെ ശ്രമം വിഫലം. എഴുന്നേറ്റ് വീണ്ടുമെത്തുന്ന ലാംപെയുടെ ഇരുകാലുകള്‍ക്കുമിടയിലൂടെ പന്ത് തട്ടിയിട്ട് അതിവേഗം മെസി ഇപ്പുറത്ത്. ഗോളിലേക്കെന്നുറപ്പിച്ച നീക്കം റഫറിയുടെ ഓഫ്‌സൈഡ് വിസിലോടെ അവസാനിക്കുകയും ചെയ്തു. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button