മാവേലിക്കര: മാവേലിക്കര അറനൂറ്റിമംഗലത്ത് കഴിഞ്ഞ ദിവസം മരിച്ച നവജാതശിശുവിനെ അമ്മ തന്നെ കൊന്നതാണെന്ന് സൂചന. മാനസികാസ്വാസ്ഥ്യമുള്ള അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബുധനാഴ്ച രാവിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അറിയച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ എത്തുമ്പോഴാണ് യുവതി പ്രസവിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വിവരം പോലീസിലറിയിച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംശയത്തെതുടർന്ന് അമ്മയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Post Your Comments