ന്യൂഡൽഹി: ജീവനുള്ള കുഞ്ഞിനെ മരിച്ചെന്നു പറഞ്ഞ് പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കൾക്കു കൈമാറിയ മാക്സ് ആശുപത്രിക്കെതിരെ നടപടിയെടുക്കുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ജീവനുള്ള കുഞ്ഞിനെ മരിച്ചെന്നു പറഞ്ഞ് പ്ലാസ്റ്റിക് ബാഗുകളിലാക്കി ആശുപത്രി അധികൃതർ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. എന്നാൽ മരണാനന്തര ചടങ്ങുകൾക്ക് എടുത്തപ്പോൾ ഒരു കു ഞ്ഞിനു ജീവനുണ്ടെന്നു കണ്ടെത്തുകയായിരുന്നു. ഉടൻ മറ്റൊരാശുപത്രിയിൽ എത്തിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണു വർഷ എന്ന യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ സിസേറിയനിലൂടെ ആദ്യം ഒരു ആണ്‍കുഞ്ഞിനും പിന്നീട് ഒരു പെൺകുഞ്ഞിനും യുവതി ജന്മം നൽകി. തുടർന്ന് പെൺകുട്ടി മരിച്ചുവെന്നും കുറച്ചുനേരത്തിന് ശേഷം ആൺകുട്ടിയും മരിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
Post Your Comments