അഹമ്മദാബാദ് : ഗുജറാത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ സിംഹങ്ങളെ തിരിച്ചറിഞ്ഞു. കൊലയാളി സിംഹങ്ങളെ തിരിച്ചറിയുന്നതിന് പതിനേഴ് സിംഹങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മറ്റ് പതിനാല് സിംഹങ്ങളെ വനത്തിലേക്ക് തന്നെ തിരികെ വിട്ടു.
കഴിഞ്ഞ മാസമാണ് വനത്തിന് സമീപം താമസിക്കുന്ന മൂന്ന് ഗ്രാമീണരെ സിംഹങ്ങള്‍ കൊലപ്പെടുത്തിയത്. ഒരു ആണ് സിംഹവും രണ്ട് പെണ്സിംഹങ്ങളുമാണ് ആളുകളെ കൊലപ്പെടുത്തിയത്. ഗ്രാമീണരെ ആക്രമിച്ചത് ആണ് സിംഹമാണെന്ന് ഗുജറാത്ത് ചീഫ് കണ്‍സര്‍വേറ്റര്‍ എ.പി സിംഗ് വെളിപ്പെടുത്തി. ആണ് സിംഹം ആക്രമണം നടത്തിയപ്പോള്‍ പെണ്സിംഹങ്ങള് മൃതദേഹാവശിഷ്ടങ്ങള്‍ അകത്താക്കി. മൂന്ന് സിംഹങ്ങളെയും ഗുജറാത്തിലെ ഗിര്‍ ഫോറസ്റ്റ് റിസര്‍വിലേക്ക് മാറ്റി.
Post Your Comments