Kerala

ഒമാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളി മരിച്ച നിലയില്‍

കോട്ടയം/മസ്ക്കറ്റ് ● ഒമാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പി(47) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് ജോണ്‍ ഫിലിപ്പാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ജോണ്‍ ഫിലിപ്പിനൊപ്പം ജോലി ചെയ്ത സലാമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ജോണിന്റെ സഹപ്രവര്‍ത്തകനെ പോലീസ് കസ്റഡിയിലെടുത്തു.

മസ്‌ക്കറ്റില്‍ നിന്നും നാനൂറോളം കിലോമീറ്റര്‍ അകലെ ഇബ്രി എന്ന സ്ഥലത്തെ പെട്രോള്‍ പമ്പ് സൂപ്പര്‍വൈസറായ ജോണ്‍ ഫിലിപ്പിനെയാണ് വെള്ളിയാഴ്ച രാത്രി 9.30മുതല്‍ കാണാതായത്. വെള്ളിയാഴ്ച രാത്രി 9.40 ഓടെ പമ്പ് അടച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ജോണിന്റെ കാര്‍, ലേബര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പമ്പില്‍ തന്നെയുണ്ടായിരുന്നു. പമ്പിലെയും തൊട്ടടുത്ത കടയുടെയും കളക്ഷന്‍ തുകയായ 5,000 റിയാലും നഷ്ടമായിട്ടുണ്ട്. പമ്പിനുള്ളില്‍ രക്തതുള്ളികള്‍ തുടച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയും ഹാര്‍ഡ് ഡിസ്‌കും നഷ്ടപ്പെട്ടിട്ടുണ്ട്.

പമ്പില്‍ ജോണും ബാബു എന്ന മലയാളിയും ഒരു സ്വദേശിയുമാണ് ജോലിക്കുള്ളത്. മറ്റുള്ളവര്‍ അവധിയായതിനാല്‍ ജോണ്‍ മാത്രമാണ് ജോലിക്കുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button