തിരുവനന്തപുരം ● പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരപരാധികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 50 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. പരാതിയുടെ ചിത്രമോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും ജിഷയുടെ കൊലപാതകി എന്ന പേരില്‍ നിരപരാധികളായ യുവാക്കളുടെ ചിത്രം പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തുന്നത്. ജിഷയുടെ കൊലയാളി എന്ന പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരുചിത്രം കോട്ടയം പാരിപ്പള്ളി സ്വദേശി ജാക്സൺ എന്നയാളുടേതാണ്.
അഞ്ചോളം യുവാക്കളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരം ക്രൂരവിനോദത്തില്‍ ആനന്ദം കണ്ടെത്തുന്നവരും കാണുന്നതെന്തും കണ്ണടച്ചു ഷെയർ ചെയ്യുന്നവരും നിരപരാധികളായ ചെറുപ്പക്കാരുടെ ജീവിതം വച്ചാണ് പന്താടുന്നത്.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി അമിയൂര്‍ ഉള്‍ ഇസ്ലാമിനിയാണ് (23) പോലീസ് അറസ്റ് ചെയ്തത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് മൂന്ന് ദിവസം മുന്‍പാണ് ഇയാളെ എസ്പി ഉണ്ണിരാജിന്റെ സ്ക്വാഡ് കസ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ശക്തമായ തെളിവിനായി പോലീസ് ഇയാളുടെ ഡിഎന്‍എയും രക്തവും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാഫലം വന്നതോടെയാണ് പ്രതി ഇയാളാണെന്ന് പോലീസ് ഉറപ്പിച്ചത്. കൊല നടത്താന്‍ കാരണം മുന്‍വൈരാഗ്യമാണെന്നാണ് അമിയുര്‍ ഉള്‍ ഇസ്ലാം പോലീസിന് നല്‍കിയ മൊഴി.
അതേസമയം ആലുവ പോലീസ് ക്ലബില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കും. കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തിവരികയാണെന്നും ബി.സന്ധ്യ പറഞ്ഞു.
Post Your Comments