തിരുവനന്തപുരം: ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിയെക്കുറിച്ച് എല്ലാ വിവരവും അന്വേഷണസംഘത്തിനു കിട്ടി. അധികംവൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. പ്രതിയെ പിടികൂടാനായത് പൊലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലെന്നും പിണറായി പറഞ്ഞു.
ജിഷയുടെ കൊലപാതകിയെ പിടികൂടിയ പൊലീസിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിനന്ദിച്ചു. അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്നു തെളിഞ്ഞു. മുന്‍പുയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നു തെളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ അന്വേഷണ സംഘം തുടക്കം മുതല്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായെന്നും മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ ചെന്നിത്തല അറിയിച്ചു.
അസം സ്വദേശിയായ പ്രതിയെ തൃശൂര്‍ – പാലക്കാട് അതിര്‍ത്തിയില്‍നിന്ന് പിടികൂടിയത്. പ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ പൊലീസ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യ ചെയ്തുവരികയാണ്. ഇയാള്‍ക്കൊപ്പം നാലു സുഹൃത്തുക്കളെയും പിടികൂടിയിട്ടുണ്ട്.
Post Your Comments