നേരത്തെ അമേരിക്കയിൽ മാത്രം ലഭിച്ചിരുന്ന, ആത്മഹത്യ തടയാനായി ഫേസ്ബുക്ക് തുടങ്ങിയ സംവിധാനം ഇനി കേരളത്തിലേക്കും. ഉപയോക്താക്കള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഈ സേവനം വിജയിച്ചതോടെയാണ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമായത്.
ഇന്ത്യയിൽ ഫോർഫ്രണ്ട്, ലൈഫ്‌ലൈൻ, സേവ് ഒആർജി എന്നിവരുമായി ചേർന്നാണ് ഫേസ്ബുക്ക് ഈ സേവനം നടപ്പിലാക്കുക. ബെംഗാളി, ഹിന്ദി, കന്നട, മലയാളം, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്കു, ഉർദു ഭാഷകളിൽ സേവനം ലഭിക്കും. ഏതെങ്കിലും ഫേസ്ബുക്ക് ഉപയോക്താവിന്‍റെ മാനസിക നിലയില്‍ അയാളുടെ പോസ്റ്റുകള്‍ കണ്ട് സംശയം ഉണ്ടെങ്കിൽ ഈ സെന്‍ററില്‍ റിപ്പോര്‍ട്ട് ചെയ്യാം. ലഭിക്കുന്ന റിപ്പോർട്ടുകൾ ഫെയ്സ്ബുക്ക് അധികൃതർ വിലയിരുത്തി ഉപയോക്താവുമായി സംസാരിക്കും. ആ വ്യക്തിയുടെ സമീപകാല പോസ്റ്റുകളും പരിശോധിക്കും. ഈ വ്യക്തിക്ക് എന്തൊക്കെ പ്രശ്നമുണ്ടോ അതെല്ലാം ചോദിച്ച് മനസ്സിലാക്കും. അമേരിക്കയില്‍ പരീക്ഷണം നടത്തിയ പദ്ധതിക്ക് വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു.
Post Your Comments