Business

അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് പണം

ന്യൂഡല്‍ഹി : രാജ്യത്തെ ബാങ്കുകളില്‍ അവകാശികള്‍ക്ക് നല്‍കാതെ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപ. 7,000 കോടിയിലധികം രൂപയാണ് രാജ്യത്തെ ബാങ്കുകളില്‍ അവകാശികള്‍ക്ക് നല്‍കാതെ കെട്ടിക്കിടക്കുന്നത്.

പത്തുകൊല്ലത്തിലധികമായി ഇടപാടില്ലാത്ത അക്കൗണ്ടുകളിലെ പണം റിസര്‍വ് ബാങ്കിനു കീഴിലെ ഡെപ്പോസിറ്റേഴ്‌സ് അവയര്‍നസ് ഫണ്ടിലേക്ക് ((DEAF) ബാങ്കുകള്‍ മാറ്റണമെന്നാണ് വ്യവസ്ഥ. ദീര്‍ഘകാലം ഇടപാടില്ലാതിരുന്ന ചില അക്കൗണ്ടുകളില്‍ ബാങ്കിനുള്ളില്‍ത്തന്നെ ക്രമക്കേടു നടന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്തരത്തിലുള്ള തീരുമാനം.

2014 അവസാനംവരെയുള്ള കണക്കുപ്രകാരം ആരും അവകാശപ്പെടാതെ അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്നത് 4,998 കോടി രൂപയാണ്. 10 വര്‍ഷത്തിലേറെയായി ഒരു ബാങ്ക് അക്കൗണ്ടില്‍ ഇടപാടുകള്‍ നടന്നില്ലെങ്കില്‍ അക്കൗണ്ട് ഉടമ മരണപ്പെട്ടിരിക്കാമെന്നത് അടക്കം നിരവധി കാരണങ്ങളുണ്ട്. അങ്ങനെയുള്ള അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ സ്വന്തം വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍. എന്നാല്‍ ഇവ പൂര്‍ണമായും പാലിക്കപ്പെടുന്നില്ല.

അണ്‍ക്ലെയിംഡ് ഡിപോസിറ്റ്‌സ് അഥവാ ദീര്‍ഘകാലമായി ആരും അവകാശം ഉന്നയിക്കാത്ത നിക്ഷേപങ്ങള്‍ ആയി ബാങ്കുകളിലുള്ള പണത്തെപ്പറ്റി അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കുകള്‍ അറിയിപ്പു നല്‍കുന്നില്ല. ബാങ്കിനുള്ളില്‍ത്തന്നെ ക്രമക്കേട് നടക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് ഇതിനായി പ്രത്യേക നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും പൂര്‍ണ ഫലപ്രാപ്തിയില്ലെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button