IndiaNews

ആം ആദ്മി വക്താവ് അല്‍ക ലാംബയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ആം ആദ്മി വക്താവ് അല്‍ക ലാംബയെ രണ്്ടു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. ഗതാഗത മന്ത്രി ഗോപാല്‍ റായിയുടെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നടപടി.

പ്രീമിയം ബസ് അഴിമതി കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിര്‍ദേശ പ്രകാരം ഗതാഗത മന്ത്രി രാജിവയ്ക്കുകയായിരുന്നെന്നാണ് അല്‍ക ലാംബ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു ഗോപാല്‍ റായിയുടെ വിശദീകരണം. പാര്‍ട്ടി വിശദീകരണത്തിന് വിരുദ്ധമായി പ്രസ്താവന നടത്തിയതിനാണ് നടപടിയെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button