മസ്കറ്റ് ● ഒമാനില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ റമദാന്‍ നോമ്പുതുറ വിഭവങ്ങള്‍ പാകംചെയ്തു കൊണ്ടിരുന്ന ഒരുകൂട്ടം പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. അല്‍-അമെറാത്തില്‍ നിന്നാണ് ഇവരെ മസ്കറ്റ് മുനിസിപ്പാലിറ്റി അധികൃതര്‍ പിടികൂടിയത്.
വിവിധ സ്ഥലങ്ങളിലെ ഇഫ്താര്‍ വിരുന്നുകളില്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷണം ഉണ്ടാക്കിയിരുന്ന തൊഴിലാളികളാണ് അറസ്റ്റിലായതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ ട്വീറ്റ് ചെയ്തു.
റമദാന്‍ മാസാരംഭത്തില്‍ തന്നെ ഹോട്ടലുകളിലും, കോഫീ ഷോപ്പുകളിലും, മാര്‍ക്കറ്റുകളിലും, ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടകളിലും മസ്ക്കറ്റ് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന ശക്തമാക്കിയിരുന്നു.
Post Your Comments