ഇറ്റാനഗര്‍: ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് വീണ്ടുമൊരു ചൈനീസ് കടന്നുകയറ്റ ശ്രമം. അരുണാചല്‍ പ്രദേശിന്റെ കിഴക്കന്‍ ജില്ലയായ കമെംഗിലാണ് നാല് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 250-ഓളം സൈനികര്‍ കടന്നു കയറിയത്. ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം.
കിഴക്കന്‍ കമെംഗ് ജില്ലയിലെ യാങ്ങ്സെയില് ജൂണ്‍ 9-നാണ് ഈ താത്ക്കാലിക ചൈനീസ് അതിര്‍ത്തിലംഘനം നടന്നത്. ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയ ചൈനീസ് ഭടന്മാര് മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ പോയതായും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
48-അംഗ ആണവദാതാക്കളുടെ കൂട്ടായ്മയില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ ചൈന ശക്തമായി എതിര്‍ക്കുന്ന ഘട്ടത്തിലാണ് ഈ ചൈനീസ് കടന്നുകയറ്റവും ഉണ്ടായതെന്നത് ഏറേ ഗൗരവമുള്ള വിഷയമാണ്. കാലങ്ങളായി ചൈന തങ്ങളുടേതെന്ന് അവകാശവാദമുന്നയിക്കുന്ന അരുണാചലിലെ ഈ ഭാഗത്തേക്ക് ഈ വര്‍ഷം ആദ്യമായാണ് ചൈനീസ് സൈന്യത്തിന്റെ അതിര്‍ത്തിലംഘനം ഉണ്ടാകുന്നത്. യാങ്ങ്സെയില് മൂന്നു മണിക്കൂറുകളോളം ചിലവഴിച്ച ശേഷമാണ് ചൈനീസ് സൈന്യം മടങ്ങിയത്.
Post Your Comments