കൊച്ചി: അമൃത ആശുപത്രിക്കെതിരെ നടക്കുന്ന ആരോപണങ്ങൾ വ്യാജമാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണസംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ആശുപത്രി ജീവനക്കാരുടെയും അധികൃതരുടെയും രോഗികളുടെയും മൊഴിയെടുക്കുകയും ചെയ്‌തിരുന്നു. സംഭവം നടന്നതായി പറയുന്ന മെയ് 31 മുതലുള്ള സിസിടിവി ദൃശ്യങ്ങളും ചികിത്സ തേടിയവരുടെ വിവരങ്ങളും പോലീസ് പരിശോധിച്ചു. കഴിഞ്ഞ പത്ത് ദിവസത്തോളമായി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയവരെക്കുറിച്ചുള്ള വിവരങ്ങളും സംഘം പരിശോധിച്ചു. എന്നാല്‍ ഇതിലൊന്നും ആശുപത്രിക്കെതിരായ പ്രചാരണം ശരിവെക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല.
കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്‌സ് ബലാത്സംഗത്തിനിരയായെന്നും ഇത് ആശുപത്രി അധികൃതര്‍ മറച്ചുവെച്ചെന്നുമായിരുന്നു വ്യാജ പ്രചാരണം. ഗുരുതരാവസ്ഥയിലായ നഴ്‌സിനെ അമൃതയില്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ രഹസ്യമായി ചികിത്സിക്കുകയാണെന്നും ആയിരുന്നു വാർത്ത. വ്യാജ പ്രചാരണത്തിന് പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിനെതിരെ ആശുപത്രി അധികൃതര്‍ നല്‍കിയ പരാതി സൈബര്‍ സെല്‍ അന്വേഷിക്കുന്നുണ്ട്.
ആശുപത്രിക്കെതിരായ പ്രചാരണം ആസൂത്രിതമായിരുന്നെന്നും വ്യക്തമാവുകയാണ്.
Post Your Comments