Kerala

‘പോരാളി ഷാജി’യുടെ ഉടമയാരെന്നറിയാന്‍ പൊലീസ് ഫേസ്ബുക്കിനെ സമീപിച്ചു

കൊച്ചി ● കൊച്ചി അമൃത ആശുപത്രിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ‘പോരാളി ഷാജി’ എന്ന ഫേസ്ബുക്ക്‌ പേജിന്റെ ഉടമയാരെന്നറിയാന്‍ പൊലീസ് ഫേസ്ബുക്കിനെ സമീപിച്ചു.ഒപ്പം ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. അത്യാഹിത വിഭാഗത്തിന്റേതടക്കം 10 ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്.

കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്സ് മാനഭംഗത്തിനിരയായെന്ന പ്രചാരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആശുപത്രിയില്‍ പരിശോധന നടത്തിയത്.ആശുപത്രിയിലെയും ഐസിയുവിലെയും പ്രധാന റജിസ്റ്ററുകളും പരിശോധിച്ചു.

വിവരങ്ങളറിയാന്‍ രഹസ്യമായ നീക്കവും പൊലീസ് നടത്തിയിരുന്നു. പക്ഷെ സംശയാസ്പദമായ ഒന്നും കിട്ടിയിട്ടില്ലെന്നാണ് സൂചന.അമൃത ആശുപത്രി അന്വേഷനത്തോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button