Kerala

ആശുപത്രിയിലെ ബലാത്സംഗം ആരോപണം ആര്‍. ശ്രീലേഖ അന്വേഷിക്കും

കൊച്ചി ● കൊച്ചിയിലെ ആശുപത്രിയില്‍ നഴ്സ് ബലാത്സംഗത്തിനിരയായെന്ന ആരോപണം എ.ഡി.ജി.പി ആര്‍.ശ്രീലേഖ അന്വേഷിക്കും. വനിതാപ്രവര്‍ത്തക പി ഗീത, നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയുടെ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ, ആര്‍.എം.പി നേതാവ് കെ.കെ രമ എന്നിവര്‍ ഡി.ജി.പിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ശ്രീലേഖയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

കൊച്ചിയിലെ റെയില്‍വെ ട്രാക്കില്‍ നഴ്‌സായ യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നത്. സംഭവം ആശുപത്രി അധികൃതര്‍ ഒതുക്കുവെക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു. അതിനിടെ അമൃത ആശുപത്രിയിലെ നഴ്സാണ് ഇരയായതെന്നും വര്‍ത്തകര്‍ പ്രചരിച്ചു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അമൃത ആശുപത്രി വ്യക്തമാക്കി. വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. അതിനിടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചുവെന്ന അഭ്യൂഹവും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button