ന്യൂഡല്‍ഹി ● ചൈനീസ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രതിരോധ വകുപ്പാണ് ഹാക്കിങ് സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ തന്ത്ര പ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്താനായി ചൈനയിലെ സക്ക് ഫ്ളൈ എന്ന ഗ്രൂപ്പാണ് ഹാക്കിങ് നടത്താന്‍ശ്രമിച്ചത്.നേരത്തെ ഉണ്ടായ പരാജയപ്പെട്ട ഹാക്കിങ് ശ്രമം ഇന്ത്യ തിരിച്ചറിഞ്ഞതോടെയാണ് മുന്നറിയിപ്പ് പുറത്തു വിട്ടത്.നിരവധി തവണ ഇന്ത്യ ചൈനയുടെ ഹാക്കിങിന് ഇരയായിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങള്‍ മറി കടക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ പ്രതിരോധം, സുരക്ഷ, സാമ്പത്തിക രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. ഹാക്കിങ് ശ്രമത്തെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്.4057 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന നിയന്ത്രണ രേഖ ഈ കമാന്‍ഡിന്റെ കീഴിലാണ്. ദക്ഷിണ കൊറിയന്‍ സോഫ്റ്റ് വെയര്‍ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മോഷ്ടിച്ചാണ് സക്ക് ഫ്ളൈ ഗ്രൂപ്പ് ഹാക്കിങ് നടത്തിയിരിക്കുന്നത്.ചൈനീസ് പീപ്പിള്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചങ്ഡു മേഖലയില്‍ നിന്നാണ് ഹാക്കിങ് ശ്രമം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി തവണ ഇന്ത്യ ചൈനയുടെ ഹാക്കിങിന് ഇരയായിട്ടുണ്ട്എന്നതിനാല്‍ തന്നെ ഇത്തവണ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സുരക്ഷാ വിഭാഗം.
Post Your Comments