ഒര്‍ലാന്‍ഡോ: യു.എസ് പൗരനായ ഒമര്‍ മാതീന്‍ എന്ന 29കാരന്‍ പള്‍സ് ഗേ ക്ലബില്‍ 50ഓളം പേരെ വെടിവച്ച് കൊല്ലാന്‍ കാരണമായത് ക്ലബില്‍ പുരുഷന്മാര്‍ ചുംബിക്കുന്ന കാഴ്ച കണ്ട് പ്രകോപിതനായതിനാലാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പോരാളികളില്‍ ഒരാളാണ് പ്രസ്തുത വെയിവയ്പ് നടത്തിയതെന്ന് വ്യക്തമാക്കിയ ഐ.എസ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. യു.എസിന്റെ മണ്ണില്‍ നടക്കുന്ന ഒരു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതാദ്യമായിട്ടാണ് ഐ.എസ് ഏറ്റെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്.വെടിവയ്ക്കുന്നതിന് മുമ്പ് മാതീന്‍ 911ല്‍ വിളിക്കുകയും തനിക്ക് ഐ.എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയോടുള്ള കൂറ് വെളിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് വെളിപ്പെടുത്തയിരുന്നു.
തുടര്‍ന്ന് ഐ.എസിന്റെ അമാഖ് ന്യൂസ് ഏജന്‍സി വെടിവയ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വരുകയായിരുന്നു. ഇയാള്‍ ഒറ്റ തോക്കു കൊണ്ട് 50 പേരെ വകവരുത്തിയത് ഐ.എസ് മാതൃകയാക്കുമെന്നും സൂചനയുണ്ട്. ഇതോടെ പാശ്ചാത്യലോകം കൂടുതല്‍ ആശങ്കയിലെത്തിയിരിക്കുകയാണ്.
എന്നാല്‍ മാതീന്‍ നടത്തിയ ആക്രമണം മതഭീകരയുമായി ബന്ധമില്ലലെന്നും രണ്ട് പുരുഷന്മാര്‍ ചുംബിക്കുന്നത് കണ്ടിട്ടാണ് തന്റെ മകന്‍ ദേഷ്യം പിടിച്ച് വെടിയുതിര്‍ത്തതെന്നും വെളിപ്പെടുത്തി മാതീന്റെ പിതാവായ സെദിഖാണ് രംഗത്തെത്തിയിരിക്കുന്നത്.
സംഭവം നടക്കുമ്‌ബോള്‍ പ്രസ്തുത ക്ലബിലുണ്ടായിരുന്നവരെ പറ്റി അന്വേഷണം നടത്തുന്നവര്‍ക്കായി നഗരത്തില്‍ ഒരു ഹോട്ട്‌ലൈന്‍ പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇവിടം കേന്ദ്രീകരിച്ച് ഒരു ഫേസ്ബുക്ക് സേഫ്റ്റി ചെക്കും സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ ആളുകള്‍ക്ക് തങ്ങളും മറ്റ് സുഹൃത്തുക്കളും സുരക്ഷിതരാണെന്ന് ആളുകളെ അറിയിക്കാന്‍ പരസ്പരം ടാഗ് ചെയ്യാന്‍ സാധിക്കും. ഈ കൂട്ട വെടി വയ്പ് ഒരു തീവ്രവാദ പ്രവര്‍ത്തനം പോലെ ഗുരുതരമായി കരുതി അന്വേഷിക്കുമെന്നാണ് എഫ്ബിഐ വക്താവ് പ്രതികരിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് മാതീന്‍ ഓഫീസര്‍മാരുടെ വെടിയേറ്റ് മരിച്ചിരുന്നു. എആര്‍15 അസാള്‍ട്ട് റൈഫിള്‍, ഹാന്‍ഡ് ഗണ്‍ എന്നിവ സഹിതമായിരുന്നു ഇയാള്‍ ക്ലബിലേക്ക് വന്നിരുന്നത്. ഇതിന് പുറമെ ഇയാളുടെ പക്കല്‍ നിന്നും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ഉപകരണവും കണ്ടെടുത്തിരുന്നുവെന്നാണ് ഒര്‍ലാണ്ടോ പൊലീസ് ചീഫ് ജോണ്‍ മിന പറയുന്നത്.
കഴിഞ്ഞയാഴ്ച മാതിന്‍ രണ്ട് തോക്കുകള്‍ നിയമാനുസൃതമായി വാങ്ങിയിരുന്നുവെന്നാണ് എഫ്ബിഐ ഏജന്റായ റോണാള്‍ഡ് ഹോപ്പര്‍ പറയുന്നത്. വെടിവയ്പ് നടക്കുമ്പോള്‍ ക്ലബില്‍ ഏതാണ്ട് 300 പേര്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ക്ലബില്‍ ബന്ദികളാക്കിയ നൂറോളം പേരെ രക്ഷിക്കാന്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ അധികൃതര്‍ സ്വാറ്റ് ടീമിനെ അയച്ചിരുന്നു. ഇവര്‍ ഇവിടെ ഒരു നിയന്ത്രിതസ്‌ഫോടനം നടത്തിയായിരുന്നു ആക്രമിയുടെ ശ്രദ്ധ തിരിച്ച് അയാളെ വെടിവച്ച് വീഴ്ത്തിയിരുന്നത്. ബന്ധികളാക്കപ്പെട്ട 30 പേരെ ക്ലബിന്റെ ബാത്ത്‌റൂമില്‍ നിന്നായിരുന്നു മോചിപ്പിച്ചിരുന്നത്.
വെടിവയ്പിനിടെ ഒരു ഓഫീസര്‍ക്ക് വെടിയേറ്റിരുന്നെങ്കിലും അദ്ദേഹം ഹെല്‍മറ്റ് ധരിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു.ഒപിഡി, ഓറഞ്ച് കൗണ്ടി ഷെരീഫ്‌സ്, സെമിനല്‍ കൗണ്ട് ഷെറീഫ് ഓഫീസ് എന്നിവിടങ്ങളിലെ നിരവധി സ്ത്രീപുരുഷന്മാരുടെ ധീരമായ പ്രവൃത്തികള്‍ മൂലം നിരവധി പേരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് ഓര്‍ലാണ്ടോ മേയറായ ബുഡി ഡൈയര്‍ ഒരു പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments