IndiaNewsInternational

ലോകമറിയാത്ത നന്മയുടെ പ്രകാശം; കല്യാണസുന്ദരം രജനീകാന്തിന്റെ ദത്തുപിതാവ് ആയതെങ്ങനെ?

ഇത് കല്ല്യാണസുന്ദരം. അമേരിക്കൻ ഗവണ്മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരൻ. പക്ഷേ നമ്മിൽ പലർക്കും ഇങ്ങിനെയൊരു മഹദ് വ്യക്തിത്വത്തെ അറിയില്ല.

മുപ്പത് വർഷത്തോളം ഒരു ലൈബ്രേറിയനായി ജോലി ചെയ്ത ഇദ്ദേഹം,ഇക്കാലയളവിലെല്ലാം തന്റെ മുഴുവന് ശമ്പളവും പാവങ്ങൾക്കും മറ്റാവശ്യക്കാർക്കുമായി നല്കി. മാത്രമല്ല പത്തു ലക്ഷത്തോളം വരുന്ന പെന്ഷൻ പണവും ഈ രീതിയിൽ തന്നെയാണ് അദ്ദേഹം ചെലവഴിച്ചത്. തന്റെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഹോട്ടൽ ജോലിയാണ് ഇദ്ദേഹത്തിനാശ്രയം.

 

സ്വന്തം വരുമാനം മുഴുവൻ സമൂഹത്തിന് വേണ്ടി മാത്രം ചിലവിട്ട ലോകത്തെ ആദ്യത്തെ വ്യക്തിയാണ് ശ്രീ കല്ല്യാണസുന്ദരം!അതുകൊണ്ടുതന്നെ അമേരിക്കൻ ഗവണ്മെന്റ് ‘Man of the Millennium’ ആയി അദ്ദേഹത്തെ ബഹുമാനിച്ചു.ഈ ബഹുമതിയുടെ ഭാഗമായി ലഭിച്ച 30 കോടി രൂപയും പതിവു പോലെ ഈ രീതിയില് തന്നെയാണ് അദ്ദേഹം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ സേവനമനോഭാവത്തില് ആകൃഷ്ടനായ നടൻ രജനികാന്ത് തന്റെ അച്ഛനായി അദ്ദേഹത്തെ ദത്തെടുക്കുകയുണ്ടായി.

 

അമേരിക്കന് ഗവണ്മെന്റ് ആദരിച്ച ഇത്തരമൊരു മഹാൻ നമുക്കിടയില് ജീവിച്ചിരിക്കുന്നു എന്നു പോലും ഇന്ത്യക്കാരായ നമ്മളിൽ പലരും അറിയാതെ പോയി..

ഒന്ന് കിട്ടിയാല്‍ അത് രണ്ടാക്കാനും നാലാക്കാനും ആര്‍ത്തി പിടിച്ചോടുന്നവരും എത്ര ശമ്പളം കിട്ടിയാലും അതൊന്നും മതിയാകാ തെ കൈക്കൂലി വാങ്ങുന്നവരും അഴിമതി നടത്തുന്നവരും തീര്‍ച്ചയായും അറിയണം ഐക്യരാഷ്ട്രസംഘടന ഇരുപതാം നൂറ്റാണ്ടിലെ വിശിഷ്ടവ്യക്തികളിലൊരാൾ എന്ന ബഹുമതി നൽകി ആദരിച്ച അത്യാഗ്രവും ആര്‍ത്തിയുമില്ലാത്ത കല്യാണ സുന്ദരം എന്ന ഈ വലിയ മനുഷ്യനെ. 35 വർഷത്തോളം ലൈബ്രേറിയനായി ജോലിചെയ്തു ലഭിച്ച മുഴുവൻ ശമ്പളവും ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പെൻഷൻ അനുബന്ധ തുകയായ പത്തുലക്ഷത്തോളം രൂപയും തന്‍റെ ആവശ്യങ്ങള്‍ക്കൊന്നും ഉപയാഗിക്കാതെ പൂര്‍ണമായും അവശരായവര്‍ക്കു വേണ്ടി ചെലവഴിച്ച ഇദ്ദേഹം സ്വന്തം ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത് ഹോട്ടലുകളില്‍ എച്ചില്‍ തുടച്ചും മറ്റുള്ളവന്‍റെ വിഴുപ്പ് വസ്ത്രങ്ങള്‍ അലക്കിയുമൊക്കെയാണ്.

 

റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും റോഡരികിനുള്ള ഇരിപ്പിടങ്ങളിലും അന്തിയുറങ്ങിയായിരുന്നു ഇദ്ദേഹം .ഒന്നും തന്‍റെതാക്കി വയ്ക്കാന്‍ പരിശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല അതിനു വേണ്ടി ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടുമില്ല.മരിക്കുമ്പോള്‍ ആരും ഒന്നും കൊണ്ടു പോകുന്നില്ല, ജനിക്കുമ്പോഴും ആരും ഒന്നും കൊണ്ടു വരുന്നുമില്ല. പിന്നെന്തിനാണ് ഇടയ്ക്കുള്ള കുറച്ച് സമയം സ്വന്തമല്ലാത്തവയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന്‍ ചോദിക്കുന്ന ഇദ്ദേഹത്തിന്‍റെ ജീവതിലേക്ക് എത്തി നോക്കിയാല്‍ നമ്മളെ അത്ഭുതപെടുത്തുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ട്.

 

1953 ൽ തിരുനെൽവേലി ജില്ലയിലെ മേലക്കരിവേലംകുളത്ത് ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തിന്‍റെ ജീവിതം മാറി മറിയുന്നത് ഇന്ത്യ ചൈന യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ്. അന്ന് കല്യാണ സുന്ദരം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു . രാജ്യത്ത് യുദ്ധം കനത്തതോടെ സാമ്പത്തികമേഖലയെയും അത് കാര്യമായി ബാധിക്കാന്‍ തുടങ്ങി. അന്ന് പ്രധാനമന്ത്രയായിരുന്ന ജവര്‍ഹല്‍ലാല്‍ നെഹ്രു രാജ്യത്തുണ്ടായ നഷ്ടങ്ങളില്‍ നിന്നും കര കയറുന്നതിനായി യുദ്ധ ഫണ്ട് രൂപീകരിക്കുകയും അതിലേക്ക് ജനങ്ങളെ കൊണ്ട് കഴിയുന്ന തരത്തില്‍ സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

 

നെഹ്രുവിന്‍റെ സന്ദേശം റേഡിയോയില്‍ കേട്ട നിമിഷം തന്നെ കല്യാണ സുന്ദരം തന്‍റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല രാജ്യത്തിനു വേണ്ടി അഴിച്ച് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജിനെ നേരിട്ട് കൊണ്ടു പോയി ഏല്‍പ്പിച്ചു. അക്കാലത്ത് അധികമാര്‍ക്കും സ്വര്‍ണമില്ലാതിരുന്നു എന്നത് ഓര്‍ക്കണം. ഉള്ളവരൊക്കെ തന്നെയും അമൂല്യനിധിയായി അതിനെ കാത്തു സൂക്ഷിക്കുകയായിരുന്നു പതിവ്. ആ കാലത്താണ്, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ തന്‍റെ പക്കലുണ്ടായിരുന്ന വിലപ്പിടിപ്പുള്ള മുതലിനെ തന്‍റെ ജന്മനാടിനു വേണ്ടി നല്‍കിയത്. പലരുടെയും കണ്ണു തുറപ്പിക്കാന്‍ അന്നദ്ദേഹത്തിന് തന്‍റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു.

 

((( കല്യാണസുന്ദരം ലൈബ്രറി സയൻസിൽ സ്വർണ്ണമെഡലും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാഹിത്യത്തിലും ചരിത്രത്തിലും എം.എ ബിരുദവും നേടിയിട്ടുണ്ട് )))

ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം സാമൂഹ്യ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും വേണ്ടി(1998) പാലം എന്ന സംഘടന രൂപിവൽക്കരിച്ചു പേരു പോലെ തന്നെ ശരിക്കുമൊരു പാലമായിട്ട് തന്നെയാണ് അദ്ദേഹത്തിന്‍റെ ഈ സംഘടനയും പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിലെ അശരണര്‍ക്ക് ഒരു കൈ സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഈ ‘പാല’ത്തെ സമീപിക്കാവുന്നതാണ്. അത് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം.ഈ പേരു അര്‍ത്ഥമാക്കുന്നതും അതു തന്നെയാണ്. പണമായിട്ടോ വസ്ത്രങ്ങളായിട്ടോ എങ്ങനെ വേണമെങ്കിലും ‘പാല’വുമായി സഹകരിക്കാനൃവുന്നതാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂകമ്പത്തിലും സുനാമിയിലും കഷ്ടത അനുഭവിച്ചവര്‍ക്കു വേണ്ടിയെല്ലാം പാലം സഹായം ചെയ്തിരുന്നു. സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവര്‍ ഇന്ന് കല്യാണസുന്ദരത്തെയും ‘പാല’ത്തെയും തേടി എത്തുന്നുണ്ട്.സൗമ്യമായ സംഭാഷണവും കാരുണ്യം തോന്നിപ്പിക്കുന്ന മുഖവും തന്‍റെ സംഘടനയിലേക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് അദ്ദേഹത്തിനു തന്നെ അറിയാം. ഒറ്റയ്ക്കുള്ള ഒരു മനുഷ്യന്‍റെ ഈ കഷ്ടപ്പാടില്‍ സഹതാപം തോന്നി പലരും അദ്ദേഹത്തിന്‍റെ സംഘടനയിലേക്ക് സഹായവുമായി എത്തുന്നുണ്ട്.

(((ചലച്ചിത്രതാരം രജനീകാന്ത് ഇദ്ദേഹത്തെ പിതാവായി ദത്തെടുത്തു )))
പേരും പ്രശസ്തിയും ആഗ്രഹിക്കുന്നില്ലെങ്കിലും നിരവധി നേട്ടങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തയിട്ടുമുണ്ട്. അമേരിക്കൻ ഗവൺമെന്റ് ‘മാൻ ഓഫ് ദ മില്ലേനിയം’ എന്ന ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിച്ചു. അമേരിക്കൻ സംഘടന സമ്മാനമായി മുപ്പത് കോടി രൂപ നല്‍കി . കേംബ്രിഡ്ജിലെ ദി ഇന്റർനാഷണൽ ബയോഗ്രഫിക്കൽ സെന്റർ ലോകകുലീനരിലെ ഒരാൾ (one of the noblest of the world) എന്ന ബഹമതിയും നൽകി ആദരിച്ചു. 20ആം നൂറ്റാണ്ടിലെ വിശിഷ്ടവ്യക്തികളിലൊരാൾ എന്ന ബഹുമതി നൽകിയത്. ഐക്യരാഷ്ട്ര സംഘടനയാണ്. ലൈബ്രേറിയന്‍ എന്ന പദവി കേന്ദ്ര സര്‍ക്കാരും നല്‍കിയിട്ടുണ്ട്. ലോകത്തിലെ തന്നെ മികച്ച 10 ലൈബ്രേറിയന്മാരുടെ ലിസ്റ്റിലും ഇദ്ദേഹമുണ്ട്.

( അമേരിക്കൻ സംഘടന സമ്മാനമായി നൽകിയ 30 കോടി രൂപയും ഇദ്ദേഹം പാവങ്ങൾക്കും മറ്റ് സാമൂഹ്യസേവനങ്ങൾക്കുമായാണ് വിനിയോഗിച്ചത് )

സാമൂഹ്യപ്രവർത്തനങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും മാത്രം ജീവിക്കുന്ന കല്യാണസുന്ദരത്തിന്‍റെ ജീവിതത്തില്‍ മറ്റൊരു ലക്ഷ്യവുമില്ലാത്തതു കൊണ്ടു തന്നെ വിവാഹത്തെകുറിച്ച് പോലുംചിന്തിച്ചതേയില്ല ഈ മഹാനായ മനുഷ്യന്‍ പറയുന്നു സമ്പാദ്യം ഉണ്ടാക്കുന്നതിലല്ല , അത് ആവശ്യക്കാരന് മനസറിഞ്ഞ് നല്‍കുന്നതിലാണ് മഹത്വമെന്ന് .അതുപോലെ തന്നെ സമൂഹത്തിനു മുന്നില്‍ തെളിയിച്ചിരിക്കുകയാണിദ്ദേഹം. കല്യണസുന്ദരനാകാന്‍ അദ്ദേഹത്തിന് മാത്രേ സാധിക്കു. അദ്ദേഹത്തിനു മുമ്പോ പിമ്പോ ഇനിയൊരു കല്യാണ സുന്ദരം ഉണ്ടാകില്ല എന്നതും സത്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button