India

കശ്മീരില്‍ സുരക്ഷാസേനയുടെ ക്യാംപിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാസേനയുടെ ക്യാംപിന് നേരെ ഭീകരാക്രമണം. ഉദംപൂര്‍ ജില്ലയില്‍ ജമ്മുശ്രീനഗര്‍ ദേശീയ പാതയ്ക്കു സമീപമുള്ള സിആര്‍പിഎഫ് – പൊലീസ് സംയുക്ത സേനയുടെ ക്യാംപിലാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. മൂന്നു സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു.

സിആര്‍പിഎഫ്-പൊലീസ് സംയുക്ത സേന ഒരു ബസ് പരിശോധിക്കുമ്പോഴാണ് ഭീകരര്‍ വെടിവെയ്പുണ്ടായത്. സ്ഥലത്ത് ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചുവെന്ന് ഉദംപൂര്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ജമ്മു കശ്മീരില്‍ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button