ഹൈദരാബാദ്: തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്ത കാമുകിയുടെ സ്വകാര്യ വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് പരാതിക്കാരി. സംഭവത്തില്‍ പ്രതിയായ യുവാവ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.യുവതിയും പ്രതിയായ ഇരുപത്തിനാലുകാരന്‍ യുവാവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. 2012 മുതല്‍ 2014വരെ ഇരുവരും അമീര്‍പേട്ടിലെ ഒരു മള്‍ട്ടിമീഡിയ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സഹപാഠികളായിരുന്നു. ഇവിടെവെച്ച് പ്രണയത്തിലായ ഇവര്‍ അടുത്തിടപഴകുന്നതിന്റെ വീഡിയോ യുവാവ് രഹസ്യമായി പകര്‍ത്തി. പെണ്‍കുട്ടി അറിയാതെ ഒളിച്ചുവെച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അടുത്തിടെ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയതോടെ യുവാവ് വീഡിയോയുടെ പേരില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. വിവാഹത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ വീഡിയോ ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുമെന്നായിയുന്നു ഭീഷണി. ഭീഷണിക്കു വഴങ്ങാതെ പെണ്‍കുട്ടി വിവാഹിതയായതോടെ മുന്‍ കാമുകന്‍ വീഡിയോ യു ട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതിന്റെ ലിങ്ക് ഇരുവരുടെ സുഹൃത്തുക്കള്‍ അയച്ചുകൊടുത്തതോടെയാണ് പെണ്‍കുട്ടി വിവരമറിയുന്നത്. ഇതോടെ ഭര്‍ത്താവുമൊത്ത് ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അറിയിച്ചു.
Post Your Comments