ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍ അക്കൗണ്ട് പാസ്‌വേര്‍ഡും മറ്റും ചോര്‍ന്നത് വലിയ വാര്‍ത്ത ആയിരുന്നു. ഇതിന്റെ അലയൊലികള്‍ മാറും മുന്‍പാണ് പുതിയ വാര്‍ത്ത. ട്വിറ്ററിന്റെ മുന്‍ സി.ഇ.ഒയും സഹ സ്ഥാപകനുമായി ഇവാന് വില്ല്യസിന്റെയും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു!. സുക്കര്‍ബര്‍ഗിന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന അവകാശവാദവുമായി എത്തിയ ഔര്‍മൈന്‍ ഗ്രൂപ്പ് തന്നെയാണ് ഈ ഹാക്കിംഗിനും പിന്നിലെന്ന് ടെക്‌നോളജി വെബ്‌സൈറ്റായ മാഷബിളിന്റെ റിപ്പോര്‍ട്ട്.
ട്വിറ്ററിലെ 32,888,300 അക്കൗണ്ടുകളിലെ ഇ-മെയില്‍, യൂസര്‍നെയിം, പാസ്‌വേര്‍ഡ് എന്നിവയെല്ലാം മോഷ്ടിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പുതിയ വാര്‍ത്ത എന്നത് ശ്രദ്ധേയമാണ്. ചോര്‍ത്തിയ വിവരങ്ങള്‍ വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഫയര്‍ഫൊക്‌സ്, ക്രോം എന്നീ ബ്രൗസറുകളില്‍ നടത്തിയ മാല്‍വെയര്‍ ആക്രമണം വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇത്തരത്തില്‍ മോഷ്ടിച്ച പാസ് വേര്‍ഡുകളില്‍ തന്നെയാണ് ട്വിറ്ററിന്റെ മുന്‍ സി.ഇ.ഒയുടെ പാസ്‌വേര്‍ഡും വിവരങ്ങളും ഉള്‍പ്പെട്ടത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
റഷ്യയില്‍ നിന്നുള്ള അക്കൗണ്ടുകളാണ് കൂടുതലായി ഹാക്ക് ചെയ്യപ്പെട്ടവയില്‍ അറുപത് ശതമാനവും എന്നാണ് റിപ്പോര്‍ട്ട്. ഹാക്ക് ചെയ്ത വിവരങ്ങളില്‍ ഇ-മെയില്‍ ഡൊമെയിനുകള്‍ പത്തില്‍ ആറും റഷ്യയില്‍ നിന്നുള്ളതാണ്. അതേസമയം, ഇത്രയും സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഉപയോക്താക്കള്‍ വളരെ ലളിതമായ പാസ്‌വേര്‍ഡുകളാണ് ഉപയോഗിക്കുന്നതെന്നും ഹാക്കര്‍മാര്‍ കണ്ടെത്തി.
പുറത്തായ ലിസ്റ്റില്‍ 17,471 പേരും 1,23,456 പാസ്‌വേര്‍ഡാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ട്വിറ്റര്‍ തയാറായിട്ടില്ല.
Post Your Comments