റിയാദ്: സൗദിയില്‍ സ്വദേശികളുടെ കിടപ്പറ റെയ്ഡ് ചെയ്ത പൊലീസ് ഞെട്ടി . മതനിയമങ്ങള്‍ കാറ്റില്‍ പറത്തി കിടപ്പറ മദ്യശാലയാക്കി മാറ്റിയ കാഴ്ചയാണ് പൊലീസിനെ ഞെട്ടിച്ചത് . രണ്ട് സ്വദേശികളും രണ്ട് എത്തോപ്യന്‍ സ്വദേശികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത് .
വീടിന്റെ ഏറ്റവും താഴത്തെ നിലയില്‍ അതീവ രഹസ്യമായി നിര്‍മ്മിച്ച ഭൂഗര്‍ഭ കിടപ്പറയിലാണ് വന്‍ തോതില്‍ മദ്യം സൂക്ഷിച്ചിരുന്നത് . വീട്ടില്‍ തന്നെ മദ്യം ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയുമായിരുന്നു സംഘം . മദ്യ ശേഖരവും, വാറ്റ് ഉപകരണങ്ങളും ആയുധ ശേഖരവും കിടപ്പറയില്‍ നിന്നും പൊലീസ് കണ്ടെത്തി .
സൗദി അറേബ്യയില്‍ മദ്യം ഉപയോഗിയ്ക്കുന്നതിനും ഉണ്ടാക്കുന്നതിനും വിലക്കുണ്ട് . എന്നാല്‍ ശക്തമായ ഈ മതനിയമങ്ങളൊക്കെ ലംഘിച്ച് സ്വദേശികള്‍ തന്നെ മദ്യമുണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുകയാണ് രാജ്യത്ത് .
പ്രവാസികളും സ്വദേശികളും ഉള്‍പ്പടെ വലിയൊരു ശതമാനം ആളുകള്‍ വിലക്കുകള്‍ ലംഘിച്ച് മദ്യം വാങ്ങുന്നുണ്ട് . ഇത്തരക്കാരെ ലക്ഷ്യം വച്ചാണ് അതീവ രഹസ്യമായി രാജ്യത്ത് പലയിടത്തും മദ്യശാലകള്‍ ഒരുക്കിയിരിയ്ക്കുന്നത് .
Post Your Comments