NewsInternational

ആദ്യഭാര്യയ്ക്ക് ഭര്‍ത്താവ് കൊടുത്ത ‘സര്‍പ്രൈസ്’ തിരിച്ച് ഭര്‍ത്താവിന് തന്നെ എട്ടിന്റെ പണി കിട്ടി

മനാമ : ആദ്യ ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് നല്‍കാന്‍ രണ്ടാം ഭാര്യയുമായി വീട്ടിലെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബഹ്‌റൈന്‍ സ്വദേശിയായ യുവാവാണ് തന്റെ ആദ്യഭാര്യയെ ഞെട്ടിക്കാന്‍ രണ്ടാം ഭാര്യയുമായി വീട്ടിലെത്തി കോടതി കയറിയത്.

ഓഫീസ് ആവശ്യങ്ങള്‍ക്കായി പോയ ഭര്‍ത്താവിനെ ഒരാഴ്ച കഴിഞ്ഞും കാണാതിരുന്നതോടെ ഏറെ സങ്കടത്തിലായ ആദ്യ ഭാര്യയ്ക്ക് മുന്നിലേയ്ക്കാണ് യുവാവ് രണ്ടാം ഭാര്യയുമായി എത്തിയത്. 33 കാരിയായ യുവതി തന്റെ ഭര്‍ത്താവിനേയും 25കാരിയായ രണ്ടാം ഭാര്യയേയും കണ്ട് ആദ്യമൊന്ന് ഞെട്ടി. പിന്നീട് കരയുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും കയ്യേറ്റം ചെയ്തു.
രണ്ടാം ഭാര്യയും ഒട്ടും മോശമായിരുന്നില്ല.

അവരും ആദ്യ ഭാര്യയെ കണക്കിന് തല്ലി. രണ്ട് ഭാര്യമാരും തമ്മില്‍ പൊതിരെ തല്ലായതോടെ രംഗം വഷളായി. കേസായി, കോടതിയായി ഒടുവില്‍ ഭാര്യമാര്‍ക്കെതിരെ വിധിയുമായി. രണ്ട് യുവതികളും 20, 100 ബഹ്‌റൈനി ദിനാര്‍ പിഴയൊടുക്കണമെന്ന് കോടതി ഉത്തവിട്ടു. ‘അല്‍വസാത്’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button