IndiaNews

ഓടുന്ന കാറിനുള്ളില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന കാറിനുള്ളില്‍ ഇരുപത്തിയൊന്നുകാരിയായ യുവതി കൂട്ടമാനഭംഗത്തിനിരയായി. റസ്റ്ററന്റിലേക്ക് പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. റസ്റ്ററന്റിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയുടെ സമീപത്തായി കാര്‍ നിര്‍ത്തി. അകത്തുണ്ടായിരുന്ന മൂന്നുപേര്‍ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അതിനു തയാറായില്ല. തുടര്‍ന്ന് ബലമായി കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

രണ്ടു മണിക്കൂറിനുശേഷം യുവതിയെ വഴിയില്‍ ഉപേക്ഷിച്ചു മൂന്നംഗസംഘം കടന്നുകളഞ്ഞു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കുറ്റക്കാരായ മൂന്നുപേരെയും തിരിച്ചറിഞ്ഞതായും എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button