ഹൈദരാബാദ് : ഹൈദരാബാദില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇനി ജോലി ലഭിക്കില്ല. ഇതിനായി ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് ഹൈദരാബാദ് ട്രാഫിക് പോലീസ്. മദ്യപിച്ച് വാഹനം ഓടിച്ചതിന് മെയ് മാസം വരെ 1500 ഓളം പേരെയാണ് ഹൈദരാബാദില്‍ പിടികൂടി ജയിലിലടച്ചത്.
നിയമ ലംഘനം നടത്തുന്നവരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ വിവരങ്ങളാണ് പോലീസ് ശേഖരിക്കുക. പുതിയ ഡ്രൈവര്‍മാരെ വെക്കുകയാണെങ്കില്‍ അവരുടെ പശ്ചാത്തലം പരിശോധിക്കാനും ഇതുവഴി സാധിക്കും. യു.എസ് എംബസ്സിയ്ക്കും മറ്റ് രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ക്കും ഈ വിവരങ്ങള്‍ ഉപയോഗിക്കാനാവും. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി വിദേശത്ത് പോകാന്‍ വിസ പോലും ലഭിച്ചേക്കില്ല. പുതിയ ജോലി ലഭിക്കുന്നതും ബുദ്ധിമുട്ടിലാകും.
Post Your Comments