ജയ്പുര്‍ : കാറിനുള്ളില്‍ വിഷവാതകം ശ്വസിച്ച് കുട്ടികള്‍ മരിച്ചു. നാലും എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ജയ്പുരിലെ പുഗിയയിലായിരുന്നു സംഭവം. കളിക്കുന്നതിനിടെ അയല്‍വാസിയുടെ കാറിനുള്ളില്‍ കയറിയ കുട്ടികള്‍ അതില്‍ പെട്ടുപോകുകയായിരുന്നു.
അബദ്ധത്തില്‍ കാറിന്റെ വാതില്‍ ലോക്കായതാണ് അപകടത്തിനു കാരണമായത്. മണിക്കൂറുകള്‍ക്ക് ശേഷം വീട്ടുടമ കുട്ടികളെ കാറിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ രക്ഷിക്കാനായില്ല.
Post Your Comments