NewsSports

ലോകത്തെ ഏറ്റവും സമ്പന്നരായ കായികതാരങ്ങള്‍ക്ക് പുതിയ രാജാവ്

ലോകത്ത് ഏറ്റവുമധികം പണം സമ്പാദിക്കുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ബോക്സിംഗ് താരം ഫ്ലോയ്ഡ് മേവെതറിനെ പിന്തള്ളി റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗീസ് വിംഗര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം മാത്രം റൊണാള്‍ഡോ സമ്പാദിച്ചത് 61-മില്ല്യണ്‍ പൗ ണ്ടാണ് (88-മില്ല്യണ്‍ ഡോളര്‍). ബോക്സിംഗില്‍ നിന്ന് വിരമിച്ചതാണ് മേവെതറിന് തിരിച്ചടിയായത്. കഴിഞ്ഞ ഒരു വര്‍ഷം ഒരു തവണമാത്രം ഇടിക്കൂട്ടില്‍ മത്സരിക്കാനിറങ്ങിയ മേവെതറിന് 30-മില്ല്യണ്‍ പൗണ്ട് മാത്രമാണ് സമ്പാദിക്കാനായത്.

റയല്‍ മാഡ്രിഡില്‍ നിന്ന്‍ ശമ്പളയിനത്തില്‍ മാത്രം 38.5-മില്ല്യണ്‍ പൗണ്ട് ലഭിച്ച റൊണാള്‍ഡോയ്ക്ക് നൈക്കി, ടാഗ് ഹ്യുയര്‍, ഹെര്‍ബാലൈഫ് തുടങ്ങിയ കമ്പനികളുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ എന്ന നിലയില്‍ 22-മില്ല്യണ്‍ പൗണ്ടും ലഭിച്ചു.

റൊണാള്‍ഡോയുടെ മുഖ്യഎതിരാളിയും ബാഴ്‌സലോണയുടെ അര്‍ജന്‍റൈന്‍ ഫോര്‍വേഡുമായ ലയണല്‍ മെസ്സിയാണ് 56-മില്ല്യണ്‍ പൗണ്ടോടെ ഫോര്‍ബ്സ് മാഗസിന്‍ തയാറാക്കിയ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 2001-ന് ശേഷം ആദ്യമായാണ് ബോക്സര്‍ ഫ്ലോയ്ഡ് മേവെതറോ, ഗോള്‍ഫര്‍ ടൈഗര്‍വുഡ്സോ അല്ലാത്ത ഒരു കായികതാരം ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

53-മില്ല്യണ്‍ പൗണ്ടോടെ അമേരിക്കന്‍ ബാസ്ക്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിംസ്‌ ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ നിന്നും ഒരു കായികതാരം പോലും ആദ്യ 20-സ്ഥാനങ്ങളില്‍ ഇടം നേടിയില്ല. ആദ്യ 20-സ്ഥാനങ്ങളില്‍ ആഗോളതലത്തിലെ ഒരു ക്രിക്കറ്റ് താരത്തിനു പോലും ഇടം കിട്ടാത്ത പട്ടികയില്‍ വനിതാതാരങ്ങളും ഇടം നേടിയില്ല.

ആദ്യ 20-സ്ഥാനങ്ങളില്‍ ഉള്ള കായികതാരങ്ങളുടെ പട്ടിക താഴെക്കാണാം:

351236B100000578-3632269-image-a-66_1465427993247

shortlink

Related Articles

Post Your Comments

Related Articles


Back to top button