IndiaNews

കാലിത്തീറ്റ കുംഭകോണത്തിന്റെ ഫയലുകൾ കാണാതായി

പാട്ന: മുൻ ബീഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് പ്രതിയായിരുന്ന വിവാദ കാലിത്തീറ്റ കുഭകോണത്തിന്‍െറ ഫയലുകള്‍ കാണാതായതായി റിപ്പോര്‍ട്ട്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നാണ് കേസിന്‍െറ ഫയലുകള്‍ കാണാതായത്. 900 കോടിയുടെ അഴിമതിയാണ് കാലിത്തീറ്റ ഇടപാടില്‍ നടന്നത്.

ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങിയ ഇനത്തില്‍ ചൈബാസ ട്രഷറിയില്‍ വ്യാജബില്‍ ഉപയോഗിച്ച് കോടികള്‍ പിന്‍വലിച്ചു എന്നാണ് കേസ്. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ ലഭിച്ച ലാലു പ്രസാദ് യാദവിനെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കിയിരുന്നു.

നിതീഷ് കുമാര്‍ എന്തിനാണ് ലാലുവിനെ സംരക്ഷിക്കുന്നതെന്നും ഫയലുകള്‍ കാണാതായ സംഭവത്തില്‍നിതീഷ് കുമാര്‍ മറുപടി പറയണമെന്നും ബിജെപി എംഎല്‍എ നിതിന്‍ നവീന്‍ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button